പാലാ സാഹിത്യ സമ്പന്നമായ നാട്
Tuesday 20 January 2026 12:36 AM IST
പാലാ : റബറും രാഷ്ട്രീയവുമെന്നപോലെ സാഹിത്യവും നന്നായി വിളയുന്ന മണ്ണാണ് പാലായിലേതെന്ന് എഴുത്തുകാരൻ സക്കറിയ. പാലാ സഹൃദയ സമിതിയുടെ പുതുവത്സര സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി അദ്ധ്യക്ഷൻ രവി പുലിയന്നൂർ അദ്ധ്യക്ഷത വഹിച്ചു. സമിതി നിർവാഹകസമിതി അംഗം ജീജോ തച്ചന്റെ മൂന്നാമത് കവിതാസമാഹാരമായ ചെന്തീയപ്പൻ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എതിരൻ കതിരവന് നൽകി സക്കറിയ പ്രകാശനം ചെയ്തു. ഇസ്മായിൽ മേലടി, പി.രാധാകൃഷ്ണക്കുറുപ്പ്, ഡി.ശ്രീദേവി, ജോണി പ്ലാത്തോട്ടം, രവി പാലാ, ചാക്കോ സി.പൊരിയത്ത്, വിനയകുമാർ മാനസ, പി.എസ് മധുസൂദനൻ മംഗലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.