അഞ്ചാം ക്ലാസ് പ്രവേശനം

Tuesday 20 January 2026 12:36 AM IST

കോട്ടയം : ഏറ്റുമാനൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് (പെൺകുട്ടികൾ) അഞ്ചാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഓൺലൈനായി www.stmrs.in എന്ന വെബ് പോർട്ടൽ മുഖേന ഫെബ്രുവരി 21 വരെ നൽകാം. മാർച്ച് 14 ന് നടക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫോമും വിശദവിവരങ്ങളും കാഞ്ഞിരപ്പള്ളി ഐ.ടി.ഡി പ്രോജക്ട് കാര്യാലയം പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ഏറ്റുമാനൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ജില്ല,താലൂക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. ഫോൺ: 04828 202751.