അനശ്വര രാജന്റെ ഇട്ലു അർജുന ഫസ്റ്റ് ലുക്ക്

Tuesday 20 January 2026 6:49 AM IST

സൂപ്പർ ഹിറ്റായ ചാമ്പ്യനു ശേഷം അനശ്വര രാജൻ വീണ്ടു തെലുങ്കിൽ നായികയാകുന്നു. പുതുമുഖം അനീഷാണ് ഇട്ലു അർജ്ജുന എന്ന് പേരിട്ട റൊമാന്റിക്ക് ആക്ഷൻ ത്രില്ലറിൽ അനശ്വരയുടെ നായകനാകുന്നത്. നവാഗതനായ മഹേഷ് ഉപ്പള സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി.വെങ്കി കുടുമുല നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് തമൻ.എസ് ആണ്.കാമറ - രാജാ മഹേന്ദ്രൻ.

അതേസമയം അനശ്വര രാജൻ തെലുങ്ക് അരങ്ങേറ്റം കുറിച്ച ചാമ്പ്യൻ ജനുവരി 23 മുതൽ നെറ്റ്‌ഫ്ളിക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കും. റോഷൻ മേക്ക നായകനായ ചിത്രം ദേശീയ പുരസ്കാര ജേതാവ് പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്നു.

സ്‌പോർട്സ് ഡ്രാമ ആയി ഒരുക്കിയ ചിത്രം സ്വപ്ന സിനിമാസ്, ആനന്ദി ആർട് ക്രിയേഷൻസ്, കൺസെപ്‌റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നീ ബാനറിൽ ആണ് നിർമ്മാണം. നന്ദമുരി കല്യാൺ ചക്രവർത്തി, നരേഷ്, വെണ്ണല കിഷോർ, രച്ച രവി, ലക്ഷ്‌മൺ മീസാല എന്നിവരാണ് മറ്റു താരങ്ങൾ.

മിക്കി ജെ. മേയർ സംഗീതവും കോത്തഗിരി വെങ്കിടേശ്വരറാവു എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും പ്രദീപ് അദ്വൈതം തന്നെയാണ്.