ടി.കെ.ദിവാകരൻ അനുസ്മരണം
Monday 19 January 2026 8:37 PM IST
കണ്ണൂർ: ആർ.എസ്.പി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.കെ.ദിവാകരൻ അനുസ്മരണവും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ആർ.എസ്.പി യിലേക്ക് വന്നവർക്കായുള്ള സ്വീകരണവും സംഘടിപ്പിച്ചു . ജില്ലാ സെക്രട്ടറി വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജോൺസൺ പി. തോമസ്, പി.വിജിത്ത് കുമാർ, വി.ഷാജി, ലാലു ജോസഫ്, സജി മാത്യു,പി.സുധേഷ് കുമാർ , സി ജെ. ജോസ്,എന്നിവർ പ്രസംഗിച്ചു.എ കൃഷ്ണൻ, മധു ചേപ്പറമ്പ്, തോമസ് വാഴക്കാല എന്നിവർ സ്വീകരണ ചടങ്ങിന് നേതൃത്വം നൽകി.