സ്റ്റിയറിംഗ് കമ്മിറ്റി നാളെ 

Tuesday 20 January 2026 12:38 AM IST

കോട്ടയം : എൽ.ഡി.എഫ് മദ്ധ്യമേഖല ജാഥ, തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനം, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി കേരള കോൺഗ്രസ് (എം) ജില്ല സ്റ്റിയറിംഗ് കമ്മിറ്റി യോഗം നാളെ ചേരും. ഉച്ചകഴിഞ്ഞ് 2.30 ന് പാർട്ടി ഓഫീസിലെ കെ.എം.മാണി ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗം ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിക്കും.