കയനാട്ടുമ്മൽ ദേവസ്ഥാനം കളിയാട്ട മഹോത്സവം
Monday 19 January 2026 8:43 PM IST
മാഹി: പന്ന്യന്നൂർ ശ്രീ കയനാട്ടുമ്മൽ ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവം ജനവരി 21, 22 തീയ്യതികളിൽ ക്ഷേത്ര ആചാര അനുഷ്ഠാന ചടങ്ങുകളോടെ നടക്കും.21ന് കാലത്ത് 9 മണിക്ക് ഗണപതി ഹോമം, പന്ത്രണ്ടരക്ക് അഷ്ടമംഗല്യം, വൈകുന്നേരം ആറിന് ശാസ്തപ്പൻ വെള്ളാട്ടം, രാത്രി എട്ടരക്ക് ഗുളികൻ വെള്ളാട്ടം, രാത്രി പത്തരക്ക് വിഷ്ണുമൂർത്തി തോറ്റം തുടർന്ന് മേലേരിയ്ക്ക് അഗ്നി കൊടുക്കൽ.ഇരുപത്തിരണ്ടിന് പുലർച്ചെ മൂന്നരക്ക് ഗുളികൻ തിറ, ഒൻപതരക്ക് ശാസ്തപ്പൻ തിറ, ഉച്ചക്ക് 12ന് വിഷ്ണുമൂർത്തി തിറ, നാലേകാലിന് വാരണ.നാലരക്ക് ഗുരുസി.അഞ്ചിന് വിഷ്ണുമൂർത്തിയുടെ തിരുമുടി അഴിക്കൽ ചടങ്ങോടെ ഈ വർഷത്തെ കളിയാട്ട മഹോത്സവം സമാപിക്കും.