യുവ ആപത് മിത്ര പരിശീലനക്യാമ്പിന് സമാപനം

Monday 19 January 2026 8:48 PM IST

പെരിയ: കേരള കേന്ദ്ര സർവകലാശാല, നാഷണൽ സർവ്വീസ് സ്‌കീം സെൽ കേരള, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എൻ.എസ്.എസ് വളണ്ടിയേഴ്സിനായി സംഘടിപ്പിച്ച പ്രത്യേക ദുരന്തനിവാരണ പരിശീലനക്യാമ്പ് യുവ ആപത് മിത്ര സമാപിച്ചു.പൊലീസ്, എക്‌സൈസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി. തിരഞ്ഞെടുക്കപ്പെട്ട 150 എൻ.എസ്.എസ് വളണ്ടിയർമാരാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയത്. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ.ദേവിപ്രിയ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. കേരള കേന്ദ്ര സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.എസ്.അൻപഴകി, എൻ.എസ്.എസ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ജില്ലാ കോർഡിനേറ്റർ ഡോ.കെ.വി.വിനീഷ് കുമാർ, ആപത് മിത്ര മാസ്റ്റർ ട്രെയിനർ രതീഷ് കല്ല്യോട്ട് എന്നിവർ സംസാരിച്ചു. ഡോ.ഗുജ്ജേട്ടി തിരുപ്പതി റിപ്പോർട്ട് അവതരിപ്പിച്ചു.