ചൈനീസ് യുദ്ധ ഭീമനായി പാകിസ്ഥാൻ, ലക്ഷ്യം ഇന്ത്യൻ റഫാൽ കരുത്ത്?
Tuesday 20 January 2026 1:50 AM IST
വ്യോമ സേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഭീഷണി നേരിടുന്നതിനാണ് 114 റഫേൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. വ്യേമ ശക്തിയിൽ ഇന്ത്യയ്ക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ലെന്നു കണ്ട് ചൈനയുടെ പക്കൽ നിന്ന് കൂടുതൽ യുദ്ധ വിമാനങ്ങൾ വാങ്ങാൻ പാകിസ്ഥാൻ നീക്കം നടത്തുന്നുണ്ടെന്നാണ് പ്രധാന വിവരം.