എക്സൽ പബ്ളിക് സ്കൂൾ വാർഷികാഘോഷം

Monday 19 January 2026 8:52 PM IST

മാഹി:എക്സൽ പബ്ലിക് സ്‌കൂൾ വാർഷികാഘോഷം, സമർപ്പൺ 26 സമാപിച്ചു.ആദ്യദിനത്തിലെ ആഘോഷം മുനിസിപ്പൽ കമ്മിഷണർ കെ.പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സതി എം.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.എം.എം തനുജ മുഖ്യഭാഷണം നടത്തി.ഡോ.പി.രവീന്ദ്രൻ ട്രസ്റ്റി ഭദ്ര ദീപം കൊളുത്തി. ശ്രീജി പ്രദീപ് കുമാർ, ഡോ.അമൃത സഹദേവൻ എന്നിവർ സംസാരിച്ചു.രണ്ടാം ദിവസത്തെ ആഘോഷം സ്‌കൂൾ ചെയർമാൻ പി.മോഹന്റെ അദ്ധ്യക്ഷതയിൽ മാഹി പൊലീസ് സൂപ്രണ്ട് ഡോ.വിനയ് കുമാർ ഗാഡ്‌ഗെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ (അക്കാദമിക്) വി.കെ. സുധീഷ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ (അഡ്മിനിട്രേഷൻ) പി.പ്രിയേഷ് നന്ദിയും പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് കെ.വി.കൃപേഷ് സംസാരിച്ചു. ആദ്യദിനത്തിൽ എൽ.കെ.ജി മുതൽ ആറാംക്ളാസുവരെയുള്ള കുട്ടികളുടെയും രണ്ടാംദിനം ഏഴ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി.