വന്ദേഭാരതിൽ റീഫണ്ട് വേണാ? എങ്കിൽ ഈ സമയത്തിനുള്ളിൽ ക്യാൻസൽ ചെയ്യണം
Tuesday 20 January 2026 1:51 AM IST
ടിക്കറ്റ് റദ്ദാക്കുന്നതിൽ പുതിയ പരിഷ്‌കരണത്തിന് ഉത്തരവിട്ട് ഇന്ത്യൻ റെയിൽവേ. കൺഫേം ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറുകൾക്കിടയിൽ റദ്ദാക്കുകയാണെങ്കിൽ, 25 ശതമാനം തുക പിടിച്ച ശേഷം റീഫണ്ട് ലഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തിറങ്ങിയ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ മാറ്റം വരുത്തിയിരിക്കുകയാണ്. 72 മണിക്കൂർ മുതൽ എട്ട് മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ 50 ശതമാനം തുക ക്യാൻസലേഷൻ ചാർജായി ഈടാക്കും.