ഇന്ത്യയുടെ വജ്രം, ചാബഹാറിനെ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്
Tuesday 20 January 2026 1:52 AM IST
കാലാകാലങ്ങളായി ആഭ്യന്തര ചർച്ചകളിൽ എപ്പോഴും നിറയുന്ന വിഷയമാണ് ഛബഹാർ തുറമുഖം. ഇറാനിലെ തന്ത്രപ്രധാനമായ സ്ഥലത്തുള്ള ഛബഹാർ തുറമുഖ വികസനത്തിൽ പുതിയ സംഭവങ്ങൾ തടസമാകാതിരിക്കാൻ ഇന്ത്യ ശ്രമിക്കുകയാണ്. ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണിത്.