ജനപ്രതിനിധികളെ ആർട്ട് ഫോറം ആദരിച്ചു
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ആർട്ട് ഫോറത്തിന്റെ 2026 വർഷത്തെ പ്രതിമാസപരിപാടികൾക്ക് തുടക്കമായി.. ആലാമിപള്ളി രാജ് റെസിഡൻസിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് കലാസാംസ്‌കാരിക പരിപാടികൾ നടത്തുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ആർട്ട് ഫോറം അംഗങ്ങളെ ആദരിച്ചു. നഗരസഭ ചെയർമാൻ വി.വി.രമേശൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ മഹ്മൂദ് മുറിയനാവി, കൗൺസിലർമാരായ എം. പ്രശാന്ത്, പി.ഹുസൈൻ, അനിൽ വാഴുന്നോറടി, പി.വി.ചന്ദ്രൻ, എം.ബൽരാജ്, സൗമ്യ സുനിൽ, പി.വി.മണി, എൻ.ഉണ്ണികൃഷ്ണൻ, ശ്രീരാമൻ ആവിയിൽ, നീലേശ്വരം നഗരസഭ കൗൺസിലർ പി.യു.രാമകൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്. അഡ്വ.സി കെ.ശ്രീധരൻ അഡ്വ.എം.സി ജോസ് എന്നിവർ ഉപഹാരങ്ങൾ നൽകി. ആർട്ട് ഫോറം പ്രസിഡന്റ് വി.സുരേഷ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രൻ ആലാമി പള്ളി സ്വാഗതവും ബി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. പിന്നണി ഗായകൻ കെ.കെ.നിഷാദിന്റെ നേതൃത്വത്തിൽ മാനന്തവാടി രാഗ തരംഗ ഓർക്കസിന്റെ സംഗീതനിശയും അരങ്ങേറി.