ഭൂമി നൽകിയ ലക്ഷ്മികുട്ടിയെ ആദരിച്ചു

Tuesday 20 January 2026 12:25 AM IST

വടക്കാഞ്ചേരി: നഗരത്തിൽ പൊലീസ് സ്റ്റേഷന് പുറകിൽ ഒരു കോടി രൂപ മൂല്യമുള്ള ഭൂമി ഭിന്നശേഷിക്കാർക്ക് സൗജന്യമായി നൽകി വീട്ടമ്മയെ ആദരിച്ചു. വർഷങ്ങളായി മഹിളാ പ്രധാൻ ഏജന്റായി പ്രവർത്തിക്കുന്ന ലക്ഷ്മികുട്ടി (63) ആണ് കേരളസമത്വഭിന്നശേഷി അസോസിയേഷൻ സംസ്ഥാന കമ്മിറ്റിക്ക് ഭൂമി മരണാനന്തരം എഴുതി നൽകിയത്. 35 കാരനായ മകൻ ഭിന്നശേഷിക്കാരനാണ്. യുവാവിന്റെ കൂടി താല്പര്യാർത്ഥമാണ് തീരുമാനം. അസോസിയേഷൻ ജില്ലാ കുടുംബവാർഷിക സമ്മേളനവും ആദരിക്കലും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ. എ നിർവഹിച്ചു. പ്രസിഡന്റ് ഇ.രാമൻകുട്ടി അദ്ധ്യക്ഷനായി. പി.എൻ. വൈശാഖ്,സിന്ധു സുബ്രഹ്മണ്യൻ, എ.വി.അബ്ദുറഹ്മാൻ,ശ്രീദേവി, അഡ്വ: ടി.എസ്.മായാദാസ്, പി.കെ.സെയ്തുമുഹമ്മദ്, അശ്വതി,സി.പി.മത്തായി, രാജേഷ്, റോസ എന്നിവർ സംസാരിച്ചു.