കാപ്പിക്കുരു മോഷണം രണ്ട് പേർ പിടിയിൽ
Tuesday 20 January 2026 1:25 AM IST
മൂലമറ്റം: കാപ്പിക്കുരു മോഷ്ടിച്ച കേസിൽ രണ്ടു പേർ പൊലീസ് പിടിയിൽ. ഇലപ്പള്ളി ഒറ്റപ്ലാക്കൽ വീട്ടിൽ സുഭാഷ് (42) അറക്കുളം പന്ത്രണ്ടാം മൈൽ സ്വദേശി മണിമല വീട്ടിൽ സത്യൻ എന്നിവരാണ് പിടിയിലായത്. മൂലമറ്റം സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ടെറസിൽ ഉണക്കാനിട്ടിരുന്ന കാപ്പിക്കുരു മോഷ്ടിച്ച കേസിലാണ് ഇരുവരുടെയും അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് കാഞ്ഞാർ പൊലീസ് അറിയിച്ചു.