ശ്രവണ സഹായ ഉപകരണ വിതരണം

Tuesday 20 January 2026 12:26 AM IST

തൃശൂർ: സൗത്ത് ലയൺസ് ക്ലബ്ബും ഡോളേഴ്‌സ് ബസിലിക്കയിലെ ഹെൽത്ത് കെയർ സൊസൈറ്റിയും സംയുക്തമായി സൗജന്യ ശ്രവണ സഹായ ഉപകരണം വിതരണം ചെയ്യും. അലിംകോ കോഴിക്കോടിന്റെ സഹകരണത്തോടെ 21ന് രാവിലെ പത്തിന് ബസിലിക്ക പ്ലാറ്റിനം ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ 251 പേർക്ക് ശ്രവണ സഹായ ഉപകരണങ്ങളും ശാരീരിക വെല്ലുവിളികൾ നേരിടുന്ന 175 പേർക്ക് സഹായ ഉപകരണങ്ങളും വിതരണം ചെയ്യും. അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി. ജയകൃഷ്ണൻ, മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ജയിംസ് വളപ്പില, അലിംകോ കോഴിക്കോട് പി.ആർ.ഒ വി. അജിത് കുമാർ എന്നിവർ ഉപകരണങ്ങളുടെ വിതരണം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഫാ. തോമസ് കാക്കശേരി, ടി.കെ. അന്തോണിക്കുട്ടി, നെൽസൺ അമ്പൂക്കൻ, എ.കെ. സണ്ണി, പോൾസൺ ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.