ആത്മീയ പഠനയാത്ര സംഘത്തിന് സ്വീകരണം
Tuesday 20 January 2026 12:28 AM IST
തൃശൂർ: ജില്ലയിൽ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലൂടെയുള്ള ആത്മീയ പഠനയാത്ര സംഘത്തിന് ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രം സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ ഷാജു കുണ്ടോളിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ഷേത്രം പ്രസിഡന്റ് വി.കെ. കാർത്തികേയൻ,എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ ് കെ.എസ്.സുധീരൻ, പി.വി. ഉണ്ണിക്കൃഷ്ണൻ, വേണുഗോപാൽ മാടമ്പി കാട്ടിൽ,യൂണിയൻ പ്രതിനിധി പ്രകാശൻ മാസ്റ്റർ തിരുത്തിയിൽ, ഷാനവാസ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ശ്രീ നാരായണ സേവാ സംഘം, ചെമ്പഴന്തി, പ്രസിഡന്റ് ടി.കെ. സുകുമാരൻ, സെക്രട്ടറി കെ.ആർ. വേണുഗോപാലൻ , ഇന്ദിര, ശാരദ എന്നിവരും യാത്രാ സംഘത്തിൽ ഉണ്ടായിരുന്നു.