സ്ഥിതി വിവരക്കണക്കുകൾ നിർണായകം: മന്ത്രി
Tuesday 20 January 2026 12:29 AM IST
തൃശൂർ: നാടിന്റെ വികസനത്തിന് സ്ഥിതി വിവരക്കണക്കുകൾ നിർണായകമാണെന്ന് മന്ത്രി കെ.രാജൻ. കാർഷിക സ്ഥിതിവിവരശേഖരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫീൽഡ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പ് ഡയറക്ടർ സി.പി രശ്മി മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് ഡയറക്ടർ എ.ആർ. യമുന, ജില്ലാ ഓഫീസർ പി.ജി സാബു, വി. മനോജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി ജോസഫ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ എ.എഫ് നിംബ ഫ്രാങ്കോ, എൻ.എസ്.ഒ. സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോളി വർഗീസ്, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി. ദിദിക, കെ.ആർ ബിന്ദു, മുഹമ്മദ് അനസ് എന്നിവർ സംസാരിച്ചു.