എക്‌സൈസ് പരിശോധന
Tuesday 20 January 2026 12:00 AM IST
തൃശൂർ: പെരുമ്പിലാവ്, അക്കിക്കാവ്,പന്നിത്തടം,ചാവക്കാട് തീരദേശ മേഖലയായ പഞ്ചവടി, തിരുവത്ര, എടക്കഴിയൂർ, ബ്ലാങ്ങാട് എന്നിവിടങ്ങളിൽ തൃശൂർ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും കുന്നംകുളം, ചാവക്കാട് റേഞ്ച് ടീമുകളും സംയുക്തമായി വാഹനപരിശോധന നടത്തി. ഓപ്പറേഷൻ റെഡ് സോൺ ഹണ്ടിന്റെ ഭാഗമായാണ് പരിശോധന. ലഹരി വ്യാപനത്തിന്റെ ഹോട്ട് സ്‌പോട്ടുകൾ ഉണ്ടെന്ന എക്‌സൈസ് ഇന്റലിജൻസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് ജോയിന്റ് എക്‌സൈസ് കമ്മീഷണർ റോബർട്ടിന്റെ നിർദേശ പ്രകാരമാണ് റെയ്ഡ്. 800 രൂപ ഫൈൻ ഈടാക്കി. കുന്നംകുളം റേഞ്ച് ഇൻസ്‌പെക്ടർ കെ.മണികണ്ഠൻ, ഐ.ബി. ഇൻസ്‌പെക്ടർ എ.ബി. പ്രസാദ്, ചാവക്കാട് ഇൻസ്‌പെക്ടർ സി.ജെ.റിന്റോ, കെ.വി. ജീസ് മോൻ, കെ.എൻ. സുരേഷ്, ബാഷ്പജൻ, അരുൺ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.