പെൻഷൻ കൂട്ടണം: ജേണലിസ്റ്റ് ഫോറം

Tuesday 20 January 2026 12:00 AM IST

തൃശൂർ: മാദ്ധ്യമ പ്രവർത്തകരുടെ പെൻഷൻ 15,000 രൂപയായി വർദ്ധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റായിരുന്ന എസ്.ജയശങ്കർ, മാദ്ധ്യമ പ്രവർത്തകരായിരുന്ന സി.ജി.സുനിൽകുമാർ, ജി.വിനോദ്, കൊച്ചു ഗോപൻ, എൻ.പി.ജയൻ, ജയകുമാർ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കുന്നമ്പത്ത് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടർ സാം, ജില്ലാ സെക്രട്ടറി ജോയ് എം. മണ്ണൂർ, സംസ്ഥാന സെക്രട്ടറിമാരായ ഫ്രാങ്കോ ലൂയിസ്, സി.കെ.ഹസൻകോയ, ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ വി.ചിറയത്ത്, ട്രഷറർ പി.ജെ.കുര്യാച്ചൻ, സംസ്ഥാന കമ്മിറ്റി അംഗം വി.സുരേന്ദ്രൻ, നേതാക്കളായ എൻ.ശ്രീകുമാർ, എം.ഡി.വർഗീസ്, ടി.എ.സാബു, സി.സി.കുര്യൻ, കെ.കെ.രവീന്ദ്രൻ, ഐജോൺ തുടങ്ങിയവർ സംസാരിച്ചു.