പത്താം വിവാഹ വാർഷികത്തിൽ അസിന്റെ സ്പെഷ്യൽ ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ ശർമ്മ

Monday 19 January 2026 10:44 PM IST

സത്യൻ അന്തിക്കാട് - ശ്രീനിവാസൻ കൂട്ടുകെട്ടിൽ 2011ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ നടിയാണ് അസിൻ. ആദ്യ സിനിമ വലിയ വിജയം ആയില്ലെങ്കിലും പിന്നീട് തമിഴിലും തെലുങ്കിലും ബോളിവുഡിൽ വരെ സൂപ്പർഹിറ്റ് സിനിമകളിലെ നായികയായി അസിൻ മാറി. ഗജിനി, റെഡി, ഹൗസ്ഫുൾ 2 തുടങ്ങിയ ചിത്രങ്ങളിലൂടെ 14 വർഷത്തോളം തെന്നിന്ത്യൻ-ബോളിവുഡ് സിനിമകളിൽ സജീവമായിരുന്ന അസിൻ 2016ൽ മൈക്രോമാക്സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയുമായുള്ള വിവാഹത്തോടെയാണ് സിനിമയിൽ നിന്ന് വിട്ടുനിന്നത്. ഇപ്പോൾ പത്താം വിവാഹവാർഷികം ആഘോഷിക്കുകയാണ് ദമ്പതികൾ. വാർഷികത്തോടനുബന്ധിച്ച് അസിന്റെ ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങൾ രാഹുൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളുടെയെല്ലാം ഇൻക്രെഡിബിൾ കോഫൗണ്ടർ അസിനാണെന്ന് രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. "10 സന്തോഷകരാമയ വ‌ർഷങ്ങൾ... നമ്മുടെ വീടിനെയും എന്റെ ഹൃദയത്തെയും ഹൈ - ഗ്രോത്ത് സ്റ്റാർട്ടപ്പ് പോലെ നീ നയിക്കട്ടെ. നിന്റെ ജീവിതത്തിന്റെ സെറ്റിൽ എല്ലാ ദിവസവും ഞാൻ ഹാജരാകാം എന്നായിരുന്നു രാഹുൽ കുറിച്ചത്. 2017ൽ ഇവർക്ക് ആരിൻ എന്ന മകൾ ജനിച്ചു. വിവാഹ ശേഷം സിനിമയിൽ നിന്ന് പൂർണമായി പിൻവാങ്ങി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം.