ചെമ്പഴന്തി കുടുംബയോഗം

Tuesday 20 January 2026 12:56 AM IST

പീരുമേട്: എസ്.എൻ.ഡി.പി. യോഗം 3539-ാം നമ്പർ ശാഖയുടെ ചെമ്പഴന്തി കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം ശാഖ മന്ദിരത്തിൽ നടന്നു. കുടുംബയോഗം ചെയർമാൻ ഉദയഭാനു അദ്ധ്യക്ഷനായിരുന്നു. അന്തരിച്ച പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപിവൈദ്യർക്ക് കുടുംബയോഗം അനുശോചനം രേഖപ്പെടുത്തി. എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയൻ ആക്ടിങ് പ്രസിഡന്റ് പി.കെ രാജൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തി. ചെമ്പഴന്തി കുടുംബയോഗം കൺവീനർ സുഷമ സുധാകരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖ പ്രസിഡന്റ് പി.എസ്. ഷാജി. സെക്രട്ടറി അനിൽകുമാർ അല്ലിയാങ്കൽ, എസ്.ബാലൻ, എസ്.എൻ.ജി സുധാകരൻ, രാജി പ്രമോദ്, ബിന്ദു ബിനു, ഗിരിജ ബാലൻ, സതീശൻ എന്നിവർ സംസാരിച്ചു. കുടുംബയോഗത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. പൊന്നമ്മ ഗോപാലൻ ( ചെയർമാൻ) സുമ മോഹനൻ ( കൺവീനർ )എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. സുഷമ സുധാകരൻ സ്വാഗതവും പൊന്നമ്മ ഗോപാലൻ നന്ദിയും പറഞ്ഞു.