ക്വട്ടേഷൻ ക്ഷണിച്ചു

Tuesday 20 January 2026 12:57 AM IST

ഇടുക്കി: കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ് പ്രവത്തനങ്ങൾക്കായി 7 സീറ്റുള്ള വാഹനം നിബന്ധനകൾക്ക് വിധേയമായി ആവശ്യമുണ്ട്. പ്രതിമാസ വാടക വ്യവസ്ഥയിൽ മൂന്ന് മാസത്തേന് വാഹനം നൽകാൻ താൽപ്പര്യമുള്ള വ്യക്തികൾ/സേവന ദാതാക്കളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പ്രഫോർമയിൽ സീൽ ചെയ്ത കവറിൽ ദർഘാസ് 19ന് 11ന് മുമ്പായി ജില്ലാ മിഷനിൽ ലഭ്യമാക്കേണ്ടതാണ്. ക്വട്ടേഷന്റെ വിശദാംശങ്ങൾ കുടുംബശ്രീ ജില്ലാമിഷൻ, കളക്ട്രേറ്റ്, കുയിലിമലയിലുള്ള ഓഫീസുമായി പ്രവൃത്തിസമയത്ത് ബന്ധപ്പെടാവുന്നതാണ്. ഫോൺ: 04862 - 232223.