മാലിന്യം നിക്ഷേപിച്ചു;പ്രതിഷേധം
Tuesday 20 January 2026 12:00 AM IST
കല്ലമ്പലം: നാവായിക്കുളം ക്ഷേത്രക്കുളത്തിലും മാലിന്യം നിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം.ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് സമിതി ആരോഗ്യ വിഭാഗം,പഞ്ചായത്ത്,പൊലീസ് എന്നിവിടങ്ങളിൽ പരാതി നൽകുകയും,സായാഹ്ന ധർണ നടത്തി ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.ജനങ്ങൾ തുണിയലക്കുകയും കുളിക്കുകയും ചെയ്യുന്ന നാവായിക്കുളം ക്ഷേത്രക്കുളമായ വലിയ കുളത്തിൽ മാലിന്യം നിക്ഷേപിച്ചതിനാൽ ജനങ്ങൾ വളരെ ബുദ്ധിമുട്ടിലാണ്.
മാലിന്യ നിക്ഷേപത്തിനെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർമാരായ പ്രമോദ്, സജിന അശോകൻ എന്നിവർ ആവശ്യപ്പെട്ടു.
ഫോട്ടോ: നാവായിക്കുളം വലിയ കുളത്തിൽ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളിയ നിലയിൽ