റൈഫിൾ പരിശീലനവുമായി മാരായമുട്ടത്തെ കുട്ടിപ്പൊലീസ്

Tuesday 20 January 2026 3:20 AM IST

കുന്നത്തുകാൽ: സ്കൂൾ വിദ്യാഭ്യാസ രംഗത്ത് റൈഫിൾ പരിശീലനം നേടുകയാണ് മാരായമുട്ടം ജി.എച്ച്.എസ്.എസ് അന്തർ ദേശീയ വിദ്യാലയത്തിലെ കുട്ടിപ്പൊലീസ്.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾക്കിടയിൽ അദ്ധ്യാപകരെത്തിയത് ഷൂട്ടിങ് റൈഫിളുമായിട്ടായിരുന്നു.വിദ്യാർത്ഥികൾക്ക് ഷൂട്ടിങ് പരിചയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.പൊതു വിദ്യാഭ്യാസ രംഗത്ത് ആദ്യമായി റൈഫിൽസ് പരിചയപ്പെടുന്ന വിദ്യാലയവും മാരായമുട്ടമാണ്.

എസ്.പി.സി പി.ടി.എ പ്രസിഡന്റ് പ്രിൻസ് ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.റൈഫിൾസ് ഷൂട്ടിങിന്റെ ഉദ്ഘാടനം തിരുവനന്തപുരം റൂറൽ അഡിഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ സുഭാഷ് നിർവഹിച്ചു.റൈഫിൾസ് ഷൂട്ടർ കോച്ചുമായ ശുഭാനന്ദലാൽ,സ്കൂൾ പി.ടി.എ പ്രസിഡന്റ് റെജികുമാർ,എസ്.എം.സി ചെയർമാൻ സജികുമാർ,എച്ച്.എം ഷിസി,സീനിയർ അസിസ്റ്റന്റ് നന്ദിനി,സ്റ്റാഫ് സെക്രട്ടറി സിന്ധു,സ്കൂൾ സ്പോർട്സ് ഓർഗനൈസറും സി.പി.ഒയുമായ ഡോ.സൗദീഷ് തമ്പി,എ.സി.പി.ഒ രാഗി,പി.ടി.എ അംഗം ശരണ്യ തുടങ്ങിയവർ പങ്കെടുത്തു

ക്യാപ്ഷൻ: മാരായമുട്ടം സ്കൂളിൽ ആരംഭിച്ച റൈഫിൾ പരിശീലനം തിരുവനന്തപുരം റൂറൽ അഡിഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു