മുത്തുവിന് നാടിന്റെ അന്ത്യാഞ്ജലി
വിതുര: അകാലത്തിൽ അന്തരിച്ച തൊളിക്കോട് തോട്ടുമുക്ക് പള്ളിവിള വീട്ടിൽ എസക്കി മുത്തുവിന് (55) ജന്മനാട് വിട നൽകി. ഒരാഴ്ച മുൻപ് ഗൾഫിൽ മരിച്ച മുത്തുവിന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് നാട്ടിലെത്തിച്ചത്.ധാരാളം പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ഉച്ചയോടെ മുട്ടട പരുത്തിപ്പാറ എ.ജി ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. തോട്ടുമുക്ക് ജംഗ്ഷനിൽ വർഷങ്ങളായി തയ്യൽകട നടത്തിയിരുന്ന മുത്തു രണ്ട് മാസം മുൻപാണ് വിദേശത്ത് ജോലിക്കായി പോയത്.10ന് രാവിലെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മുത്തുവിന്റെ നിര്യാണത്തിൽ അടൂർപ്രകാശ് എം.പി,ജി.സ്റ്റീഫൻ എം.എൽ.എ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമിഷംനാദ്,ആനപ്പെട്ടി വാർഡ് മെമ്പർ രമ ആനപ്പെട്ടി,പുളിമൂട് വാർഡ് മെമ്പർ തോട്ടുമുക്ക് അൻസർ,തോട്ടുമുക്ക് വാർഡ് മെമ്പർ ഷംനാനവാസ്,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാർ എന്നിവരും, തോട്ടുമുക്ക്,മണലയം പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷനുകളും അനുശോചിച്ചു.