യൂണിറ്റ് വാർഷികം
Tuesday 20 January 2026 8:50 AM IST
ആലപ്പുഴ:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വട്ടയാൽ യൂണിറ്റ് 34ാം വാർഷിക സമ്മേളനം കുതിരപ്പന്തി ടി.കെ.എം.എം യു.പി സ്കൂളിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു.കെ.വി.സുധാകരൻ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് ഇൻ ചാർജ് ടി.എസ്.വിജയപ്പൻ അദ്ധ്യക്ഷനായി.ജോയിന്റ് സെക്രട്ടറി കെ.എം.ശിവൻ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ കമ്മിറ്റിയംഗം എസ്.ശുഭ,ടൗൺ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി.സാറാമ്മ,സെക്രട്ടറി നരേന്ദ്രൻ നായർ, സി.എൻ.ബാബുജി,ടി.ടി.പ്രകാശൻ, പി.പി.വിനയൻ എന്നിവർ സംസാരിച്ചു. എൽ.മായാ രാജേന്ദ്രൻ,എം.ബി.സാന്ദ്ര എന്നിവരെ ആദരിച്ചു.ഭാരവാഹികൾ: ടി.എസ്.വിജയപ്പൻ (പ്രസിഡന്റ് ),കെ.എൻ.ഷൈൻ ( സെക്രട്ടറി),ടി.ടി.പ്രകാശൻ(ട്രഷറർ).