ശില്പശാല സമാപിച്ചു
Tuesday 20 January 2026 8:51 AM IST
അമ്പലപ്പുഴ:മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഐ.യു.സി.ഡി.എസ് വിഭാഗവും ബട്ടർഫ്‌ളൈ ഫൗണ്ടേഷൻ സന്നദ്ധ സംഘടനയും സംയുക്തമായി സംഘടിപ്പിച്ച പങ്കജാക്ഷദർശനം ത്രിദിന ശില്പശാല സമാപിച്ചു. എം.ജി. യൂണിവേഴ്സിറ്റി ലൈഫ്ലോങ് ലേണിങ് വിഭാഗം മുൻ തലവനും യൂനിവേഴ്സിറ്റി എക്സ്‌റ്റൻഷൻ പ്രോഗ്രാമുമായ യു3 എയുടെ മെന്ററുമായ ഡോ.സി.തോമസ് എബ്രഹാം ശില്പശാല നയിച്ചു. സമാപന ദിവസം കഞ്ഞിപ്പാടത്തുള്ള കൊന്നപ്പാട്ട് ഭവനത്തിൽ കൂടിയ പൊതുസമ്മേളനത്തിൽ ഡോ.പി.രാധാകൃഷ്ണൻ, ഡോ.കെ.ജി.പദ്മകുമാർ, ഡോ.പി.ഗോപാലകൃഷ്ണൻ, അഡ്വ. ഗീത സാരസ്, അക്കമ്മ മാത്യു എന്നിവർ സംസാരിച്ചു.