നിയമസഭയിലും വൻ ഭൂരിപക്ഷം നേടും: രാഹുൽ ഗാന്ധി

Tuesday 20 January 2026 1:51 AM IST

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫും കോൺഗ്രസും ആവർത്തിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് പ്രവർത്തകരുടെ വിജയോത്സവമായ 'മഹാപഞ്ചായത്ത്" മറൈൻഡ്രൈവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പിലേതു പോലെ നിയമസഭയിലും ജനശബ്ദം കൃത്യമായും വ്യക്തമായും പ്രതിഫലിക്കും. അധികാരം നേടിയാൽ ജനങ്ങൾക്കു വേണ്ടി എന്തു ചെയ്യുമെന്നതിനാണ് പ്രസക്തി. .തൊഴിലില്ലായ്‌മ നേരിടാൻ വ്യക്തമായ കാഴ്ചപ്പാട് യു.ഡി.എഫും കോൺഗ്രസ് നേതൃത്വവും ആവിഷ്‌കരിക്കണം. ആയിരക്കണക്കിന് യുവാക്കളാണ് തൊഴിലിനായി രാജ്യം വിടുന്നത്. വിവിധ രാജ്യങ്ങളിൽ മലയാളികൾ കഠിനമായി അദ്ധ്വാനിക്കുന്നതും നേട്ടങ്ങൾ കൈവരിക്കുന്നതും കണ്ടിട്ടുണ്ട്. അവർക്ക് കേരളത്തിൽ തന്നെ അവസരമൊരുക്കണം. എന്താണ് ജനങ്ങൾക്ക് ആവശ്യമെന്ന് മനസിലാക്കി പ്രവർത്തിക്കാൻ കഴിയുന്ന നേതൃത്വമാണ് കോൺഗ്രസിനും യു.ഡി.എഫിനും കേരളത്തിലുള്ളത്. ജനങ്ങൾ നൽകിയ വിശ്വാസം മുറുകെപ്പിടിച്ച്, ഹൃദയത്തിൽച്ചേർത്ത് പ്രവർത്തിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കെ. സുധാകരൻ എം.പി എന്നിവർ പ്രസംഗിച്ചു.

 ഡോ.​ ​ലീ​ലാ​വ​തി​​​യു​ടെ​ ​ജീ​വി​​​തം മാ​തൃ​ക​:​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​

കൊ​ച്ചി​:​ ​എ​ല്ലാ​വ​ർ​ക്കും​ ​ഊ​ർ​ജം​ ​പ​ക​രു​ന്ന​താ​ണ് ​ഡോ.​എം.​ ​ലീ​ലാ​വ​തി​യു​ടെ​ ​ജീ​വി​ത​മെ​ന്ന് ​ലോ​ക്‌​സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​പ​റ​ഞ്ഞു.​ ​കെ.​പി.​സി.​സി​യു​ടെ​ ​സാ​ഹി​ത്യ​ ​വി​ഭാ​ഗ​മാ​യ​ ​പ്രി​യ​ദ​ർ​ശി​നി​ ​പ​ബ്ലി​ക്കേ​ഷ​ൻ​സി​ന്റെ​ ​പ്രി​യ​ദ​ർ​ശി​നി​ ​സാ​ഹി​ത്യ​ ​പു​ര​സ്‌​കാ​രം​ ​ലീ​ലാ​വ​തി​ക്ക് ​സ​മ​ർ​പ്പി​ച്ച് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. .​ ​തൃ​ക്കാ​ക്ക​ര​ ​പൈ​പ്പ് ​ലൈ​ൻ​ ​റോ​ഡി​​​ലെ​ ​വീ​ടി​​​ന് ​മു​ന്നി​​​ൽ​ ​ഒ​രു​ക്കി​​​യ​ ​പ​ന്ത​ലി​​​ലാ​യി​​​രു​ന്നു​ ​ച​ട​ങ്ങ്.​ ​അ​വാ​ർ​ഡി​ന്റെ​ ​ഭാ​ഗ​മാ​യ​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​ഫൗ​ണ്ടേ​ഷ​ന് ​ച​ട​ങ്ങി​ൽ​ ​ത​ന്നെ​ ​ലീ​ലാ​വ​തി​ ​കൈ​മാ​റി.​ഇ​ന്ദി​രാ​ ​ഗാ​ന്ധി​യി​ൽ​ ​നി​ന്നു​ ​പു​ര​സ്‌​കാ​രം​ ​ല​ഭി​ച്ചി​ട്ടു​ള്ള​ ​ത​നി​ക്ക് ​ഇ​പ്പോ​ൾ​ ​കൊ​ച്ചു​മ​ക​നി​ൽ​ ​നി​ന്ന് ​പു​ര​സ്‌​കാ​രം​ ​സ്വീ​ക​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​ലീ​ലാ​വ​തി​ ​പ​റ​ഞ്ഞു.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​യും​ ​ഉ​ന്ന​ത​ ​പ​ദ​ങ്ങ​ളി​ൽ​ ​എ​ത്ത​ട്ടെ​യെ​യും​ ​ആ​ശം​സി​​​ച്ചു.​ ​അ​ത് ​കാ​ണാ​ൻ​ ​താ​ൻ​ ​ചി​ല​പ്പോ​ൾ​ ​ഉ​ണ്ടാ​വി​ല്ല.​ ​പ​ക്ഷെ​ ​അ​ത് ​ഭാ​വ​ന​യി​ൽ​ ​കാ​ണു​ന്നു​ണ്ടെ​ന്നും​ ​അ​ങ്ങ​നെ​ ​സം​ഭ​വി​ക്ക​ട്ടെ​യെ​ന്നും​ ​ടീ​ച്ച​ർ​ ​പ​റ​ഞ്ഞു. ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​യ​ ​ദീ​പ​ ​ദാ​സ് ​മു​ൻ​ഷി,​ ​സ​ച്ചി​ൻ​ ​പൈ​ല​റ്റ്,​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ,​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ,​ ​ഉ​മ​ ​തോ​മ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.