പള്ളിപ്പന്തൽ കാൽ നാട്ട്
Tuesday 20 January 2026 8:53 AM IST
അമ്പലപ്പുഴ: പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ നടക്കുന്ന പള്ളിപ്പാനയുടെ പ്രധാന പന്തലായ പള്ളിപ്പന്തലിന്റെ കാൽ നാട്ട് ബുധനാഴ്ച നടക്കും. രാവിലെ 9.16 നും 9.32 നും ഇടക്കുള്ള മുഹൂർത്തത്തിൽ പടയണി ആചാര്യൻ പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള കർമ്മം നിർവഹിക്കും. പള്ളിപ്പന്തലിന്റെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് കർമ്മികൾക്കുള്ള പന്തലിന്റെ നിർമ്മാണം ആരംഭിക്കും. മധു അമ്പലപ്പുഴ രചിച്ച് അനു വി.കടമ്മനിട്ട ആലപിച്ച ഗാനങ്ങൾ അടങ്ങുന്ന സി.ഡിയുടെ പ്രകാശനവും പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ള നിർവഹിക്കും.