കുട്ടനാട് നേച്ചർ ക്ലബ് ഉദ്ഘാടനം
Tuesday 20 January 2026 8:55 AM IST
കുട്ടനാട്: രാമങ്കരിയിൽ രൂപീകരിച്ച കുട്ടനാട് നേച്ചർ ക്ലബിന്റെ ഉദ്ഘാടനം
പരിസ്ഥിതി പ്രവർത്തകനും ഗാർഡിയൻ ഒഫ് ഹുമാനിറ്റി അവാർഡ് ജേതാവുമായ കെ. വി ദയാൽ നിർവഹിച്ചു. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി ആമുഖ പ്രഭാഷണം നടത്തി.എൻ.ഐ തോമസ് നീണ്ടിശ്ശേരി അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം ബേബി ജോർജ്, സജി കാവാലം, മനു എറണാകുളം, ടി.ശ്രീലത, ചന്ദ്രബോസ്,ബൈജു കാരാഞ്ചേരി,കെ.എസ് ബീന എന്നിവർ സംസാരിച്ചു. സുമൻ രാമങ്കരിയുടെ ചിത്രപ്രദർശനവുംനടന്നു.