കോൺഗ്രസ് നിശാക്യാമ്പ്

Tuesday 20 January 2026 8:56 AM IST

മാന്നാർ: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മാന്നാർ വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിശാ ക്യാമ്പ് നടത്തി. മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെ.പി.സി.സി സെക്രട്ടറിയുമായ പി.എ അസീസ് കുഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അനിൽ മാന്തറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം രാധേഷ് കണ്ണന്നൂർ, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ, ഡി.സി.സി അംഗം ബാലസുന്ദരപ്പണിക്കർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത് ശ്രീരംഗം, ടി.കെ ഷാജഹാൻ, ടി.എസ് ഷെഫീക്ക്, പി.ബി സലാം, ചന്ദ്രശേഖരൻ, അഡ്വ.കെ.സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.