കാഥികൻ മംഗലശ്ശേരി പത്മനാഭൻ

Tuesday 20 January 2026 12:05 AM IST

കുട്ടനാട്: കാഥികൻ, നാടൻ പാട്ട് കലാകാരൻ, കവി എന്നീ നിലകളിൽ ശ്രദ്ധേയനായ നെടുമുടി മംഗലശ്ശേരി വീട്ടിൽ എം.പി.പത്മനാഭൻ (മംഗലശ്ശേരി പത്മനാഭൻ - 91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ. ജോൺ എബ്രഹാം സ്മാരകസമിതി ചെയർമാനും കുട്ടനാട് കലാസാഹിത്യ പഠന വേദി സെക്രട്ടറിയും കുട്ടനാട് താലൂക്ക് ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്നു. കേരള ഫോക് ലോർ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ:പരേതയായ പത്മാക്ഷി. മകൾ: എം.പി.പ്രതിഭ. മരുമകൻ: സിജു മംഗലശ്ശേരി.