പുറപ്പാട് സഹൃദയ സംഘം വാർഷികം

Tuesday 20 January 2026 2:18 AM IST

പോത്തൻകോട്: അയിരൂപ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന പുറപ്പാട് സഹൃദയ സംഘം വാർഷികാഘോഷം സിനിമാ സീരിയൽ താരം എം.ആർ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവ് ഗിരീഷ് വാസുദേവ്,ഡോ.സജീദ്,പിരപ്പൻ കോട് അശോകൻ,പ്രതാപൻ,ഹേമ സാധ്വി തുടങ്ങിയവർ പ്രസംഗിച്ചു.മോഹനൻ തേവൻകോട് അദ്ധ്യക്ഷത വഹിച്ചു.പി.ജി.സജിത് കുമാർ സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു.തുടർന്ന് നളചരിതം ഒന്നാം ദിവസം കഥകളിയും അരങ്ങേറി.