ജീവനും ചർച്ചാവേദി
Tuesday 20 January 2026 1:19 AM IST
കാട്ടാക്കട : ജീവനും ചർച്ചാവേദി വാർഷികവും ചർച്ചയും അവാർഡ് ദാനവും പങ്കജകസ്തൂരി കോളേജ് ഒാഡിറ്റോറിയത്തിൽ ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.രാമചന്ദ്രൻനായർ അദ്ധ്യക്ഷതവഹിച്ചു. ഡോ.ജെ.ഹരീന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജഡ്ജി എ.കെ.ഗോപകുമാറിന് കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുനിത ജീവനീയം പുരസ്കാരം നൽകി ആദരിച്ചു. പങ്കജകസ്തൂരി ഡോ.സുന്ദരൻ, കാട്ടാക്കട രവി, വാമനപുരം മോഹൻ ശ്രീകണ്ഠൻ നായർ എന്നിവർ പങ്കെടുത്തു.