ഡോ.ലിറ്റിൽ ഹെലന് പുരസ്‌കാരം

Tuesday 20 January 2026 1:20 AM IST

തിരുവനന്തപുരം :അദ്ധ്യാപക കൂട്ടായ്മമയായ ഫ്രീഡം ഫിഫ്റ്റിയുടെ അദ്ധ്യാപക സാഹിത്യ രംഗത്തെ പ്രവർത്തനത്തിനുള്ള കർമ്മ ജ്യോതി പുരസ്‌കാരം ഡോ. ലിറ്റിൽ ഹെലൻ.എസ്.ബിക്ക് ലഭിച്ചു.പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി അദ്ധ്യാപികയാണ്. 26ന് പ്രസ് ക്ലബ്ബിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതിയും വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.