ഗുരുദേവ ദർശന പഠന കേന്ദ്രം

Tuesday 20 January 2026 1:23 AM IST

ചിറയിൻകീഴ്: മഹാകവി കുമാരനാശാന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി മുരുക്കുംപുഴ ഗുരുദേവ ദർശനപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ആറാട്ടുമുക്ക് എസ്.എൻ.വി ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത മോഹൻദാസ്, ആർ.രജ്ജിത്, ജി.സുദർശനൻ എന്നിവർ പങ്കെടുത്തു.