പൂർവാദ്ധ്യാപക സംഗമം
Tuesday 20 January 2026 1:24 AM IST
തിരുവനന്തപുരം:തിരുവനന്തപുരം എസ്.എം.വി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവാദ്ധ്യാപക കൂട്ടായ്മയായ 'ഗുരു'വിന്റെ വാർഷിക സംഗമം 26 ന് നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങിൽ കൗൺസിലർ ആർ.ഹരികുമാർ ഉദ്ഘാടനം നിർവഹിക്കും. 'ഗുരു' പ്രസിഡന്റ് എൻ.കെ.സന്തോഷ് രാജ് അദ്ധ്യക്ഷത വഹിക്കും.മുൻ പ്രസിഡന്റ് എസ്.ശശിധരൻനായർ മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ കല്പന ചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ലത .ആർ തുടങ്ങിയവർ പങ്കെടുക്കും.