മുംബയ് മേയർ തീരുമാനം നീളുന്നു
Tuesday 20 January 2026 12:52 AM IST
ന്യൂഡൽഹി: ഭൂരിപക്ഷം ലഭിച്ചിട്ടും മുംബയിൽ മഹായുതി മുന്നണിയിൽ ബി.ജെ.പി-ശിവസേന(ഷിൻഡെ) തർക്കത്തെ തുടർന്ന് മേയർ തിരഞ്ഞെടുപ്പിൽ സമവായമായില്ല. ബി.ജെ.പിയെ ഭയന്ന് ശിവസേന തങ്ങളുടെ കൗൺസിലമാരെ ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാണ്. അതിനിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ശിവസേന(ഉദ്ധവ്) വിഭാഗവുമായി ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങളും പരന്നു.
227 അംഗ കോർപറേഷനിൽ ആദ്യ രണ്ടര വർഷം മേയർ സ്ഥാനം വേണമെന്ന ശിവസേനയുടെ ആവശ്യമാണ് തർക്കത്തിനിടയാക്കിയത്. 89 കൗൺസിലമാരുള്ള ബി.ജെ.പിക്ക് കേവലഭൂരിപക്ഷമായ 114 തികയ്‌ക്കാൻ ശിവസേന സഹായിക്കണം.
ശിവസേനയ്ക്ക് മുംബയ് മേയർ സ്ഥാനം നൽകുന്നത് പാർട്ടി സ്ഥാപകൻ ബാൽ താക്കറെയ്ക്കുള്ള ആദരാഞ്ജലിയായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു