പോക്സോ കേസ്: യുവാവ് പിടിയിൽ
Tuesday 20 January 2026 1:14 AM IST
മുക്കം: മുക്കത്ത് നാലുവയസുകാരനെ പീഡിപ്പിച്ച യുവാവ് പിടിയിൽ. കൂടരഞ്ഞി സ്വദേശിയായ മുഹമ്മദ് മിദ്‌ലാജ് (22) നെയാണ് കഴിഞ്ഞ ദിവസം വയനാട്ടിൽവെച്ച് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. സി.ഐ. ആനന്ദ്, എസ്.ഐ.രഞ്ജിത്ത്, എ.എസ്.ഐ.അബ്ദുൾ റഷീദ്, സി.പി.ഒ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.