അതിരമ്പുഴ തിരുനാളിന് കൊടിയേറി

Tuesday 20 January 2026 1:22 AM IST

അതിരമ്പുഴ : വാദ്യഘോഷങ്ങളും മണിനാദങ്ങളും ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ അതിരമ്പുഴ തിരുനാളിന് കൊടിയേറി. ഫെബ്രുവരി ഒന്നു വരെ ഇനി അതിരമ്പുഴയ്ക്ക് ഉത്സവനാളുകൾ. പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറെകുറ്റ് കൊടിയേറ്റിന് മുഖ്യ കാർമികത്വം വഹിച്ചു. പെരുന്നാളിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 7.45ന് വലിയപള്ളിയിൽ നിന്നും ചെറിയപള്ളിയിലേക്ക് പ്രദക്ഷിണം. 9ന് ചെറിയ പള്ളിയിൽ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കും.9ന് ചെറിയപള്ളിയിൽ കുർബാന ഫാ.സിറിയക് കോട്ടയിൽ, 11ന് കുർബാന ഫാ ജിജിൻ കാഞ്ഞിരത്തുങ്കൽ, മൂന്നിന് കുർബാന ഫാ.ടോം കൊറ്റത്തിൽ, 5.45ന് മധ്യസ്ഥ പ്രാർത്ഥന- ഫാ.മാത്യു അഞ്ചിൽ,ആറിന് വടക്കുംഭാഗം കഴുന്ന്‌ പ്രദക്ഷിണം.