എസ്. ഐ.ടി വീണ്ടും ശബരിമലയിൽ

Tuesday 20 January 2026 2:35 AM IST

ശബരിമല: ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ശബരിലയിലെ സ്വർണക്കൊള്ളയിൽ കൂടുതൽ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്നലെ വൈകിട്ട് ശബരിമലയിലെത്തി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജുവുമായി കൂടിക്കാഴ്ച നടത്തി. മകരവിളക്ക് ഉത്സവം സമാപിക്കുന്ന ഇന്ന് പുലർച്ചെ പന്തളം രാജപ്രതിനിധി ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങിയ ശേഷം സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിക്കും. ഇന്ന് രാവിലെ എട്ടുമണിക്കുശേഷം ദേവസ്വം ഉദ്യോഗസ്ഥർ, പി.ആർ.ഡി, മാദ്ധ്യമപ്രവർത്തകർ ഉൾപ്പടെയുള്ള മുഴുവൻ ആളുകളും സന്നിധാനത്തു നിന്ന് മടങ്ങിപ്പോകണമെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ നിർദ്ദേശം നൽകി.