കേരളത്തെക്കുറിച്ച് മോശമായി ചിത്രീകരിക്കാൻ ശ്രമം: മുഖ്യമന്ത്രി
Tuesday 20 January 2026 2:48 AM IST
കൊല്ലം: കേരളത്തെക്കുറിച്ച് രാജ്യമാകെ മോശം ചിത്രം പ്രചരിപ്പിക്കാൻ ഒരുകൂട്ടർ കുറച്ചുനാളായി നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമയുടെ എഴുപതാം വാർഷികത്തിന് സമാപനം കുറിച്ച് കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ നടന്ന അവകാശ സംരക്ഷണ സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതവും അധികാരവും തമ്മിലുള്ള അതിർവരമ്പ് വേർതിരിച്ച് അറിയാനാകാത്ത വിധം നേർത്ത് വരുന്നത് ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.