ജുഡിഷ്യൽ സിറ്റി: കുറഞ്ഞ തുകയ്‌ക്ക് ഭൂമി കൈമാറാനാകില്ലെന്ന്

Tuesday 20 January 2026 3:03 AM IST

ന്യൂഡൽഹി: കൊച്ചി കളമശേരിയിൽ കേരള ഹൈക്കോടതി ആസ്ഥാനം അടങ്ങുന്ന ജുഡിഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് കുറഞ്ഞ തുകയ്‌ക്ക് ഭൂമി കൈമാറാനാകില്ലെന്ന് എച്ച്.എം.ടി. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമ‌ർപ്പിച്ചു. 2014ലെ നിരക്ക് നൽകാമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. അത് അംഗീകരിക്കാനാകില്ല. ന്യായമായ നഷ്‌ടപരിഹാരം ലഭിക്കാൻ അവകാശമുണ്ട്. എച്ച്.എം.ടിയുടെ (ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്) കൊച്ചി കളമശേരിയിലെ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹ‌ർജി തള്ളണമെന്നും എച്ച്.എം.ടി ആവശ്യപ്പെട്ടു.