കാബൂളിൽ സ്ഫോടനം: 7 മരണം
Tuesday 20 January 2026 7:27 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 3.30ന് ഷഹറി നവിലായിരുന്നു സംഭവം. പരിക്കേറ്റവരിൽ രണ്ട് ചൈനീസ് പൗരന്മാരുമുണ്ട്. ചൈനീസ് പൗരൻമാരെ ആകാം സ്ഫോടനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് കരുതുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.