കാട്ടുതീ: ചിലിയിൽ 19 മരണം

Tuesday 20 January 2026 7:27 AM IST

സാന്റിയാഗോ: ചിലിയിലെ മദ്ധ്യ,തെക്കൻ മേഖലകളിലുണ്ടായ കാട്ടുതീയിൽ 19 മരണം. ന്യൂബിൾ,ബിയോബിയോ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 50,000 ത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. ഏകദേശം 20,000 ഹെക്ടർ പ്രദേശവും 250 വീടുകളും കത്തിനശിച്ചു. 24 പ്രദേശങ്ങളിലെ കാട്ടുതീ നിയന്ത്രണവിധേയമായിട്ടില്ല. തീവ്രതയേറിയ ഉഷ്ണതരംഗത്തിനിടെ വെള്ളിയാഴ്ചയാണ് രാജ്യത്ത് കാട്ടുതീ ആരംഭിച്ചത്.