വെള്ളിയാഴ്‌ച ദിവസം ഇങ്ങനെ ചെയ്‌തുനോക്കൂ; ദിവസങ്ങൾക്കുള്ളിൽ വിവാഹം നടക്കും, ദോഷങ്ങളെല്ലാം മാറും

Tuesday 20 January 2026 11:17 AM IST

നമ്മുടെ ജീവിതത്തിൽ ഓരോ കാര്യങ്ങളും നടക്കാൻ ഓരോ സമയമുണ്ടെന്നാണ് വിശ്വാസം. ഇതാണ് ജാതകത്തിൽ പറഞ്ഞിരിക്കുന്നത്. ജനിച്ച സമയത്തിന്റെ അല്ലെങ്കിൽ നക്ഷത്രത്തിന്റെ പ്രശ്‌നം കാരണം വിവാഹത്തിന് തടസങ്ങൾ നേരിടുന്നവർ നിരവധിയാണ്. ജ്യോതിഷപരമായി പല കാരണങ്ങൾകൊണ്ടാണ് ഭൂരിഭാഗംപേർക്കും വിവാഹം നടക്കാൻ വൈകുന്നത്. ഇത്തരത്തിലുള്ള ദോഷങ്ങൾ മാറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • തിങ്കളാഴ്‌ച വ്രതമെടുക്കുന്നത് നല്ലതാണ്. ശിവപാർവതി ക്ഷേത്രത്തിൽ തിങ്കളാഴ്‌ച ദിവസം സ്വയംവര പുഷ്‌പാഞ്ജലി നടത്തുക.
  • തിങ്കളാഴ്‌ച ദിവസം ശിവക്ഷേത്രത്തിൽ കൂവളത്തില സമർപ്പിക്കുക.
  • മഹാവിഷ്‌ണു ക്ഷേത്രത്തിൽ അല്ലെങ്കിൽ വീടുകളിൽ ലക്ഷ്‌മീ നാരായണ പൂജ നടത്തുക.
  • സ്വയംവര മന്ത്രം നിത്യവും ഉരുവിടുക.
  • സ്‌ത്രീകൾ വെള്ളിയാഴ്‌ച ദിവസം ശിവക്ഷേത്രത്തിൽ വെള്ളപ്പൂക്കൾ കൊണ്ട് അർച്ചന കഴിക്കുക.
  • പുരുഷന്മാർ വെള്ളിയാഴ്‌ച ദിവസം ഗണപതിക്ക് വെറ്റിലയും നാരങ്ങയും നാണയവും സമർപ്പിക്കുക.
  • പിതൃദോഷത്താൽ മംഗല്യം വൈകുന്നവർ രാമേശ്വരം, വർക്കല, തിരുവല്ലം തുടങ്ങിയ പുണ്യ തീർത്ഥങ്ങളിൽ ബലികർമങ്ങൾ അനുഷ്‌ഠിക്കണം.
  • സർപ്പശാപമുള്ളവർ മണ്ണാറശാല, അനന്തൻകാട് തുടങ്ങിയ ക്ഷേത്രങ്ങളിൽ സർപ്പപ്രീതിക്കായി വഴിപാടുകൾ നടത്തുക.