സ്കൂൾ വാർഷികവും, യാത്ര അയപ്പും
Wednesday 21 January 2026 12:17 AM IST
മുണ്ടക്കയം : കുറ്റിപ്ലാങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾവാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപികയ്ക്ക് യാത്രഅയപ്പും നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഡി.സുഗുണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യു.സി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മിനി സാബു മുഖ്യ പ്രഭാഷണം നടത്തി. വിരമിക്കുന്ന അദ്ധ്യാപിക എം.ആർ.മിനിയെ ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി ആദരിച്ചു. പ്രിൻസിപ്പൽ എസ്.കെ.ശ്രീകാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ സാബു ജോസഫ് സ്വാഗതവും പറഞ്ഞു. പഠനത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സമ്മേളനത്തിൽ അനമോദിച്ചു..