കുടിവെള്ള പദ്ധതി കുളം നവീകരണം
Wednesday 21 January 2026 12:17 AM IST
ചങ്ങനാശേരി : തൃക്കൊടിത്താനം കൊക്കോട്ടുചിറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുളം നവീകരണം ആരംഭിച്ചു. പഞ്ചായത്തിന്റെ 2023, 24 വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. രണ്ട് ഏക്കറോളം വരുന്ന കൊക്കോട്ടുച്ചിറ കുളത്തിലെ വെള്ളം ശുദ്ധീകരിച്ച് തൃക്കൊടിത്താനം പഞ്ചായത്തിലെ ഏഴ് വാർഡുകളിലെ മൂവായിരത്തിലധികം വീടുകളിൽ എത്തിക്കുന്ന പദ്ധതിയാണിത്. കുളം ശുദ്ധീകരിച്ച് കുടിവെള്ളം എത്തിക്കുന്നതോടെ നിരവധി കുടുംബങ്ങൾ ഗുണഭോക്താക്കളാകുമെന്നാണ് പ്രതീക്ഷ. വേനൽക്കാലത്ത് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്.