റിപ്പബ്ലിക് ദിന ആഘോഷം

Wednesday 21 January 2026 12:59 AM IST

കോട്ടയം : ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം 26 ന് രാവിലെ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 8.30ന് പരേഡ് ചടങ്ങുകൾ ആരംഭിക്കും. 9 ന് മന്ത്രി വി.എൻ.വാസവൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുക്കും. പൊലീസ്, എക്‌സൈസ്, എൻ.സി.സി, എസ്.പി.സി, സ്‌കൗട്ടുകൾ, ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ്, ബാൻഡ് എന്നിവയുൾപ്പെടെ 24 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുക്കും. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.കെ. പ്രശോഭ് പരേഡ് നയിക്കും. റിഹേഴ്‌സൽ 22,23,24 തീയതികളിൽ നടക്കും.