ജനപ്രതിനിധികൾക്ക് സ്വീകരണം

Tuesday 20 January 2026 9:12 PM IST

കാഞ്ഞങ്ങാട് : ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു, കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയൻ മണക്കാട്ട് എന്നിവരെ ആർ.ജെ.ഡി.ജില്ലാ കമ്മിറ്റി യോഗം അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി.ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് വി.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ദേശീയ കൗൺസിൽ അംഗം എം.കുഞ്ഞമ്പാടി, ജില്ലാ നേതാക്കളായ സിദ്ദിഖ് അലി മൊഗ്രാൽ, പനങ്കാവ് കൃഷ്ണൻ, അഡ്വ.കെ.വി.രാമചന്ദ്രൻ, കെ.എം.ഹസ്സനാർ, കെ.അമ്പാടി, സിദ്ദിഖ് റഹ്മാൻ, പ്രജിഷ് പാലക്കൽ, അഡ്വ.കെ.രമാദേവി, ടി.വി.ഷീജ, പി.വി.തമ്പാൻ, യു.കെ.ജയപ്രകാശ്, മുഹമ്മദ് സാലി, റാം മനോഹർ, പി.വി.കുഞ്ഞിരാമൻ, ഇ.ബാലകൃഷ്ണൻ, വി.വി.വിജയൻ, സി.ബാലകൃഷ്ണൻ, എ.മുകുന്ദൻ കെ.വി.രഘൂത്തമൻ , കെ.വി.മായാകുമാരി, എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഹമ്മദലി കുമ്പള സ്വാഗതം പറഞ്ഞു.